കണ്ണൂര്‍ ഇരിക്കൂര്‍ പ്രതിസന്ധിയില്‍ അനുനയ നീക്കം തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി

single-img
20 March 2021

ഇരിക്കൂറില്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിന് അനുനയ നീക്കം തുടരുന്നു. ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായും യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മന്‍ ചാണ്ടി വിഷയം ചര്‍ച്ച ചെയ്യും. അതിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും എ ഗ്രൂപ്പ് നേതാക്കളെ അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ദിവസം വിമത നീക്കങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തിയാണ് ഉമ്മന്‍ ചാണ്ടി മടങ്ങിയത്. സോണി സെബാസ്റ്റ്യന്‍ അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കളുമായി ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തി. അര്‍ഹമായ പരിഗണന ലഭിക്കുമെന്ന് ഉമ്മന്‍ ചാണ്ടി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.