ഐ ഫോണ്‍ വിവാദം; വിനോദിനി ബാലകൃഷ്ണന് കസ്റ്റംസ് നോട്ടിസ് അയച്ചു

single-img
20 March 2021

ഐ ഫോണ്‍ വിവാദത്തില്‍ സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടിസ് അയച്ചു. ഈ മാസം 23ന് കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ നോട്ടിസില്‍ ആവശ്യം.

നോട്ടിസ് കൈപ്പറ്റിയില്ലെങ്കില്‍ കോടതിയെ സമീപിച്ച് വാറന്റ് വാങ്ങാനും നീക്കമുണ്ട്. യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണ്‍ വിനോദിനി ഉപയോഗിച്ചതായി ഇ ഡി കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്തെ എകെജി ഫ് ളാറ്റ് വിലാസത്തിലാണ് ഇത്തവണ നോട്ടിസ് അയച്ചിരിക്കുന്നത്.

മുന്‍പും നോട്ടിസ് അയച്ചിരുന്നെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല. നോട്ടിസ് ലഭിച്ചില്ലെന്നായിരുന്നു വിശദീകരണം. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അഞ്ച് ഐ ഫോണുകളാണ് സന്തോഷ് ഈപ്പന്‍ വാങ്ങിയിരുന്നത്. ഇതില്‍ ഏറ്റവും വില കൂടിയ ഐഫോണാണ് വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചിരുന്നതെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.