രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധന ; നാല് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്ക്; 40,953 പോസിറ്റീവ് കേസുകള്‍

single-img
20 March 2021

ഇന്ത്യയില്‍ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന.24 മണിക്കൂറിനിടെ 40,953 പോസിറ്റീവ് കേസുകളും 188 മരണവും റിപ്പോര്‍ട്ട് ചെയ്തു. നാലു മാസത്തിനു ശേഷമാണ് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ തുടച്ചയായി ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മുംബൈയില്‍ ഈ മാസം 22 മുതല്‍ ഷോപ്പിംഗ് മാളുകളില്‍ പ്രവേശിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. മധ്യപ്രദേശ്, പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്.

മധ്യപ്രദേശിലെ മൂന്ന് നഗരങ്ങളില്‍ നാളെ മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്‍ഡോര്‍, ഭോപ്പാല്‍ ,ജപല്‍പൂര്‍ എന്നീ നഗരങ്ങളിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതേസമയം, രാജ്യത്ത് ഇതുവരെ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം നാല് കോടി കടന്നു.

മറ്റ് സംസ്ഥാനങ്ങളിലെ പുതിയ കൊവിഡ് കേസുകള്‍ ഇപ്രകാരമാണ്

കര്‍ണാടക – 1587
ആന്ധ്രാപ്രദേശ് – 246
തമിഴ്‌നാട് – 1087
ഡല്‍ഹി- 716
ഉത്തര്‍പ്രദേശ് -380
വെസ്റ്റ് ബംഗാള്‍ – 347
ഒഡീഷ – 110
രാജസ്ഥാന്‍ – 402
ഛത്തിസ്ഖഡ്- 1097
തെലങ്കാന – 313
ഗുജറാത്ത് – 1415
മധ്യപ്രദേശ് – 1140
പഞ്ചാബ് -2470