നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് ആരംഭിക്കും

single-img
20 March 2021

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നാരംഭിക്കും. മറ്റന്നാള്‍ വരെയാണ് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസവും മറ്റന്നാളാണ്.

സംസ്ഥാനത്ത് ആകെ എത്ര പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുവെന്ന കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തു വിട്ടു. 2138 പേരാണ് ഇന്നലെ വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. മലപ്പുറം ജില്ലയില്‍ 235ഉം കോഴിക്കോട് ജില്ലയില്‍ 226ഉം പേര്‍ പത്രിക നല്‍കിയിട്ടുണ്ട്. വയനാട്ടിലാണ് കുറവ് പത്രികകള്‍ ലഭിച്ചിരിക്കുന്നത്. 39 പത്രികകളാണ് ജില്ലയില്‍ ലഭിച്ചത്.