ശബരിമലയിൽ മുഖ്യമന്ത്രി നവോത്ഥാന വേഷം കെട്ടിയാടുകയായിരുന്നു: രമേശ് ചെന്നിത്തല

single-img
20 March 2021

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നവോത്ഥാന വേഷം കെട്ടിയാടുകയായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയുമായി ബന്ധപ്പെട്ട വിധി നടപ്പാക്കാന്‍ മുഖ്യമന്ത്രിക്ക് വാശി ആയിരുന്നു എന്നും ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞ മാപ്പിനെ ആരും ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും ചെന്നിത്തല ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി മാപ്പ് പറയുമോ എന്നും സത്യവാങ്മൂലം തിരുത്തി നൽകുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. അതേസമയം ശബരിമലയുമായി ബന്ധപ്പെട്ട ആചാര സംരക്ഷണത്തിനായി പ്രത്യേകം നിയമം കൊണ്ടുവരുമെന്നാണ് യുഡിഎഫിന്‍റെ പ്രകടന പത്രികയിൽ പറയുന്നത്.