ബിജെപി കലാപങ്ങള്‍ ഉണ്ടാക്കുന്ന, ആളെ കൊല്ലുന്ന പാര്‍ട്ടി: മമത ബാനര്‍ജി

single-img
20 March 2021

ബിജെപി കലാപങ്ങള്‍ ഉണ്ടാക്കുന്ന, ആളെ കൊല്ലുന്ന പാര്‍ട്ടിയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി.അതുകൊണ്ടുതന്നെ ഒരുകാരണവശാലും ബി.ജെ.പിയെ അധികാരത്തില്‍ എത്തിക്കരുതെന്നും മമത ആഹ്വാനം ചെയ്തു. കൊള്ളക്കാരാണ് ബി ജെ. പിക്കാരെന്നും പി എം കെയര്‍ ഫണ്ടിലേക്ക് ഒഴുകിയ പണം അതിന് തെളിവാണെന്നും മമത ആരോപിക്കുന്നു.

പശ്ചിമ ബംഗാളിലെ ജനങ്ങള്‍ക്ക് സമാധാനം വേണമെന്നാണ് ആഗ്രഹമെങ്കില്‍ തൃണമൂലിനെ അധികാരത്തില്‍ വീണ്ടും എത്തിക്കണമെന്നും മമത പറഞ്ഞു. ബി ജെ പിയ്ക്കുള്ളിലെ സ്ത്രീകള്‍ പോലും സുരക്ഷിതരല്ലെന്നും ആളെ കൊല്ലുന്ന പാര്‍ട്ടിയാണ് അവരുടെതെന്നും മമത ആരോപിച്ചു.