തൃശൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത പ്രചാരണ വേദിയില്‍ കൈയ്യേറ്റ ശ്രമം

single-img
20 March 2021

തൃശൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത ഇടതുമുന്നണിയുടെ പ്രചാരണ വേദിയില്‍ കൈയ്യേറ്റ ശ്രമം. വേദിയില്‍ പ്രസംഗിക്കുകയായിരുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണിനെ വേദിയില്‍ കടന്നുവന്ന വ്യക്തി തള്ളിയിട്ടു.നേരത്തെ മുഖ്യമന്ത്രി സംസാരിച്ച് വേദി വിട്ടതിന് ശേഷമായിരുന്നു സംഭവം. ഈ സമയം ഡയസ് ഉള്‍പ്പെടെയാണ് മറിഞ്ഞുവീണത്.

ഉടൻതന്നെ റെഡ് വോളന്റിയര്‍മാര്‍ ബേബിജോണിനെ തള്ളി താഴെയിട്ടയാളെ വേദിയില്‍ നിന്ന് പിടിച്ച് പുറത്തേക്ക് മാറ്റുകയായിരുന്നു. ഈ സമയം മന്ത്രി വി എസ് സുനില്‍കുമാര്‍ ഉൾപ്പെടെയുള്ളവർ വേദിയില്‍ നിന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രവര്‍ത്തകരെ അനുനയിപ്പിക്കുകയായിരുന്നു. സംഭവ ശേഷം പ്രസംഗം തുടര്‍ന്ന ബേബി ജോണ്‍, തന്റെ ആയുസ്സെടുക്കാന്‍ തയ്യാറുള്ളവരുണ്ടെങ്കില്‍ വരൂ,വരൂ,വരൂ എന്ന് പറഞ്ഞു കൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്.