രമേശ്‌ ചെന്നിത്തലയ്‌ക്കെതിരെ റിബല്‍ സ്ഥാനാര്‍ത്ഥിയായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

single-img
19 March 2021

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ഹരിപ്പാട് മണ്ഡലത്തില്‍ അപ്രതീക്ഷിതമായി റിബല്‍ സ്ഥാനാര്‍ത്ഥിയുടെ രംഗ പ്രവേശനം. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെ പി സി സി എക്സിക്യൂട്ടീവ് അംഗവുമായ നിയാസ് ഭാരതിയാണ് ചെന്നിത്തലയ്ക്കെതിരെ റിബലായി മത്സരിക്കുന്നത്.

നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസമായ ഇന്നാണ് നിയാസ് മത്സരിക്കാന്‍ രംഗത്തെത്തിയത്. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലെ അനീതിയ്ക്കും അസമത്വത്തിനും എതിരെയാണ് തന്റെ മത്സരമെന്ന് നിയാസ് ഭാരതി പറയുന്നു. എന്തായാലും തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കവേ അവസാന മണിക്കൂറില്‍ പ്രതിപക്ഷ നേതാവിനെതിരായ പത്രികാസമര്‍പ്പണം മണ്ഡലത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലും അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.