സിപിഐഎമ്മിന്റേത് പരാജയ ഭീതി മൂലമുള്ള പ്രസ്താവനയെന്ന് കെ ബാബു

single-img
19 March 2021

സിപിഐഎമ്മിന്റെത് പരാജയ ഭീതി മൂലമുള്ള പ്രസ്താവനയെന്ന് തൃപ്പൂണിത്തുറയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ ബാബു. മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടിയായാണ് പ്രതികരണം.ബിജെപി വോട്ട് കിട്ടുമെന്നല്ല, ബിജെപി അനുഭാവികളുടെ വോട്ട് ലഭിക്കുമെന്നാണ് പറഞ്ഞതെന്നും ബാബു. തൃപ്പൂണിത്തുറയില്‍ പരാജയ ഭീതി മൂലമാണ് സിപിഐഎം തനിക്ക് എതിരെ ആരോപണം ഉന്നയിക്കുന്നതെന്നും ബാബു പറഞ്ഞു.

ആര്‍എസ്എസിനെ കാണുമ്പോള്‍ മുട്ടിടിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നായിരുന്നു സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശനം. തൃപ്പൂണിത്തുറയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത് ആര്‍എസ്എസ് ആണെന്നും കോടിയേരി പറഞ്ഞു. തുടര്‍ഭരണം തടയാന്‍ സംസ്ഥാനത്ത് രഹസ്യകൂട്ടുകെട്ട് നടക്കുന്നുണ്ട്. ജമാഅത്ത് ഇസ്ലാമിയുമായും ആര്‍എസ്എസുമായി യുഡിഎഫ് കൂട്ടുകെട്ടുണ്ടാക്കുകയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.