റൊട്ടി തയാറാക്കു​ന്നതിനിടെ മാവിൽ തുപ്പിയശേഷം പാചകം; രണ്ടുപേർ ​അറസ്​റ്റിൽ

single-img
19 March 2021

 ഒരാൾ റൊട്ടി പരത്തുന്നതും മറ്റൊരാൾ റൊട്ടിയിൽ തുപ്പിയ ശേഷം അടുപ്പിലേക്ക്​ വെക്കുന്നതുമായ വിഡിയോ. ഹോട്ടലിൽ റൊട്ടി തയാറാക്കു​ന്നതിനിടെ മാവിൽ തുപ്പിയശേഷം പാചകം ചെയ്​ത രണ്ടുപേർ ​അറസ്​റ്റിൽ. .ഹോട്ടലിലെ തൊഴിലാളികളായ ഇബ്രാഹിം, സബി അൻവർ എന്നിവരാണ്​ അറസ്റ്റിലായത്​.

ഇവർ റോട്ടോ തയാറാക്കുന്ന ​വിഡിയോ സമൂഹമധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെ ​അന്വേഷണം പോലീസ്​ ഏറ്റെടുത്തു. അന്വേഷണത്തിനൊടുവിൽ ഡൽഹി ഖ്യാല ​പ്രദേശത്തെ ചാന്ദ്​ ഹോട്ടലിലേതാണ്​ ദൃശ്യങ്ങളെന്ന്​ ​പോലീസിന്​ വ്യക്തമായി. പിന്നീട്​​ വിഡിയോയിൽ കാണുന്ന ഇബ്രാഹിമിനെയും സബി അൻവറിനെയും അറസ്റ്റ്​ ചെയ്യുകയായിരുന്നു. ബിഹാർ കിഷൻഗഞ്ച്​ ​സ്വദേശികളാണ്​ ഇരുവരും.

ചോദ്യം ചെയ്യലിനിടെ ഇബ്രാഹിം റൊട്ടിയിൽ തുപ്പിയതായി സമ്മതിച്ചു. ഇതിന് പിന്നിലെ ഉദ്ദേശ്യങ്ങൾ പ്രതിയെക്കുറിച്ച് ഒന്നും വെളിപ്പെടുത്തിയിട്ടില്ല. മൂവരെയും പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ആൾ ജാമ്യത്തിൽ വിട്ടയച്ചു.