അസുര നിഗ്രഹം നടക്കണം എന്നത് വിശ്വാസികളുടെ ആഗ്രഹം: ശോഭ സുരേന്ദ്രന്‍

single-img
19 March 2021

സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി കഴക്കൂട്ടത്തെ എൻ ഡി എ മുന്നണി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. സംസ്ഥാനത്തെ വിശ്വാസികളുടെ വോട്ട് ലക്ഷ്യമിട്ട്, തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കടകംപള്ളി സുരേന്ദ്രന്‍ കടകംമറിച്ചിൽ നടത്തിയെന്ന് ശോഭാ സുരേന്ദ്രന്‍ ആരോപിക്കുന്നു.

ഒരേ സമയം തന്നെ വിശ്വാസികള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വിശ്വാസികളുടെ വോട്ട് ലക്ഷ്യമിടുകയും ചെയ്യുന്നു. കേരളത്തില്‍ ഇടതുമുന്നണിക്ക് തുടര്‍ഭരണം ഉണ്ടായാല്‍ ശബരിമലയിലെ പ്രശ്നങ്ങള്‍ ആവര്‍ത്തിക്കുമെന്നും ശബരിമല വിഷയവുമായി ബന്ധപ്പെട്ട അസുരനിഗ്രഹം നടക്കണമെന്നത് വിശ്വാസികളുടെ ആഗ്രഹമാണെന്നും ശോഭാ സുരേന്ദ്രന്‍ പറയുന്നു.

ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം കാത്തിരുന്നത് കടകംപള്ളിയെ നേരിടാനുള്ള ഒരു സ്ഥാനാര്‍ത്ഥിയെ ആണ്. താന്‍ ഉള്‍പ്പെടെയുള്ളവര്‍ അത്തരം ഒരു സ്ഥാനാര്‍ത്ഥിക്കായി കാത്തിരിക്കുകയായിരുന്നെന്ന് ശോഭ പറഞ്ഞു.