കോഴിക്കോട് ജില്ലയില്‍ രണ്ടു പേര്‍ക്ക് ഷിഗല്ല; ജനത്തിന് ജാഗ്രതനിര്‍ദേശം

single-img
19 March 2021

കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടിയിലും ഇരിങ്ങലിലുമായി രണ്ടു പേര്‍ക്ക് ഷിഗല്ല ബാധ. രണ്ടു പേരെയും ചികിത്സയില്‍ പ്രവേശിപ്പിച്ചു. രണ്ടു പേരുടേയും ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രദേശത്തെ പൊതുജനങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്ത് തുടങ്ങി. ജല സാമ്പിളുകള്‍ പരിശോധനക്കയക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നും തികഞ്ഞ ജാഗ്രത പാലിക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.