മുല്ലപ്പെരിയാര്‍ കേസില്‍ കേന്ദ്രസര്‍ക്കാരിനും, കേരള-തമിഴ്നാട് സര്‍ക്കാരുകള്‍ക്കും സുപ്രിംകോടതി നോട്ടിസ് നല്‍കി

single-img
19 March 2021

മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന പൊതുതാല്‍പര്യഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും, കേരള-തമിഴ്നാട് സര്‍ക്കാരുകള്‍ക്കും സുപ്രിംകോടതി നോട്ടിസ് നല്‍കി. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മറ്റ് ഹര്‍ജികള്‍ക്കൊപ്പം വിഷയം പരിഗണിക്കാന്‍ തീരുമാനമായി. അടുത്ത മാസം 22നാണ് മറ്റ് പൊതുതാല്‍പര്യഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചിരിക്കുന്നത്.

അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്നാട് വീഴ്ച വരുത്തിയെന്നും, കരാര്‍ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാര്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കേരള ഹൈക്കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് സംഘടന സുപ്രിംകോടതിയെ സമീപിച്ചത്.