സ്ത്രീകള്‍ കീറിയ ജീൻസ് ധരിക്കുന്ന വിഷയം; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ ന്യായീകരിച്ച് ഭാര്യ രശ്മി ത്യാഗി

single-img
19 March 2021

സ്ത്രീകള്‍ കീറിയ ജീൻസ് ധരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്തിന്‍റെ പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രിയുടെ ഭാര്യ രശ്മി ത്യാഗി രംഗത്തെത്തി.മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഇത്തരത്തിൽ ഒരു പരാമര്‍ശം വരാനിടയായ മുഴുവന്‍ സന്ദര്‍ഭവും ആരും കാണുന്നില്ലെന്നും തീരഥ് സിംഗ് പറഞ്ഞതിനെ ഏവരും വളച്ചൊടിക്കുകയാണെന്നും രശ്മി ത്യാഗി പറയുന്നു.

”മഹത്തായ നമ്മുടെ സമൂഹത്തെയും രാജ്യത്തെയും കെട്ടിപ്പടുക്കുന്നതിൽ സ്ത്രീകളുടെ പങ്കാളിത്തം അഭൂതപൂർവമാണെന്ന് അദ്ദേഹം (തീരഥ് സിംഗ് റാവത്ത്) പറഞ്ഞു. നമ്മളുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുക, നമ്മുടെ സ്വത്വം സംരക്ഷിക്കുക, വസ്ത്ര ധാരണരീതികള്‍ സംരക്ഷിക്കുക എന്നിവ നമ്മുടെ രാജ്യത്തെ സ്ത്രീകളുടെ ഉത്തരവാദിത്തമാണ്.”- എന്ന് രശ്മി ത്യാഗി ഓർമ്മപ്പെടുത്തുന്നു.

പുതിയ കാലഘട്ടത്തിൽ സ്ത്രീകൾ കീറിയ ജീൻസ് ധരിക്കുന്നതിലൂടെ അവരുടെ കുട്ടികൾക്ക് എന്ത് മൂല്യമാണ് പകർന്നുനൽകുന്നതെന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ വാക്കുകളാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. മുട്ടുവരെ ഇറക്കമുള്ള കീറിയ ജീൻസിടുമ്പോൾ വലിയ ആളുകളായി എന്നാണ് ഈ സ്ത്രീകൾ സ്വയം വിചാരിക്കുന്നു. കീറിയ ജീൻസ് വാങ്ങാൻ മാത്രമാണ് സ്ത്രീകൾ കടയിൽ പോകുന്നത്. തങ്ങൾ ആഗ്രഹിച്ചപോലെ കീറിയ ജീൻസ് കിട്ടിയില്ലെങ്കിൽ സ്ത്രീകൾ കീറാത്ത ജീൻസുവാങ്ങി കത്രിക കൊണ്ട് മുട്ടുവരെ കീറിയതിനുശേഷം ഉപയോഗിക്കും- എന്നിങ്ങനെയായിരുന്നു റാവത്തിന്റെ വിവാദമായ പരാർശങ്ങൾ.