പി.ജെ. ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം സ്ഥാനം രാജിവച്ചു

single-img
19 March 2021

കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം സ്ഥാനം രാജിവച്ചു. അയോഗ്യത പ്രശ്നം ഒഴിവാക്കുന്നതിനാണു രാജി. ഇരുവരും സ്പീക്കർക്ക് രാജിക്കത്തു നൽകി. നാമനിർദേശം സമർപ്പിക്കുന്നതിനു തൊട്ടു മുൻപാണ് എംഎൽഎ സ്ഥാനം രാജിവച്ചിരിക്കുന്നത്.

തൊടുപുഴയിൽനിന്നുള്ള എംഎൽഎയാണ് പി.ജെ. ജോസഫ്. കടുത്തുരുത്തിയിൽനിന്നുള്ള ജനപ്രതിനിധിയാണ് മോൻസ് ജോസഫ്.

കേരള കോൺഗ്രസിലേക്കുള്ള ജോസഫ് ഗ്രൂപ്പിന്റെ ലയനത്തിന്റെ പശ്ചാത്തലത്തിൽ അയോഗ്യത പ്രശ്നം ഒഴിവാക്കുന്നതിനാണു രാജി. എംഎൽഎ പദവി രാജിവയ്ക്കുന്നതാണു നല്ലതെന്ന നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനു മുമ്പ് സ്പീക്കർക്ക് രാജിക്കത്തു നൽകിയത്.