ജോസ് കെ മാണിയുടെ ഡിജിറ്റല്‍ ജന സമ്പര്‍ക്കത്തിന് തുടക്കം, പരാതികള്‍ നേരിട്ട് അറിയിക്കാം

single-img
19 March 2021

ജോസ് കെ മാണി നയിക്കുന്ന ഡിജിറ്റല്‍ ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കമായി. കോവിഡാനന്തര സാഹചര്യത്തിലുള്ള സമ്പര്‍ക്ക നിയന്ത്രണത്തിന് വിവരസാങ്കേതിക വിദ്യയിലൂന്നിയ പരിഹാരമാണിത്.ജനങ്ങളുടെ പരാതികളും പാലായ്ക്ക് വേണ്ടിയുള്ള വികസന നിര്‍ദ്ദേശങ്ങളും ജോസ് കെ മാണിയെ നേരിട്ട് അറിയിക്കാം.

ഫോണിലൂടെയും ഓണ്‍ലൈനായും പരാതികള്‍ സ്വീകരിക്കും. 8547222211 എന്ന നമ്പറില്‍ ഡയല്‍ ചെയ്താല്‍ ഫോണിലെ ഐ വി ആര്‍ എസ് നിര്‍ദ്ദേശങ്ങളനുസരിച്ച് പരാതികളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്താം.രാജ്യത്തിന് പുറത്ത് നിന്നുള്ളവര്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ ആയി josekmani.org വെബ്‌സൈറ്റിലെ ഫോം പൂരിപ്പിച്ച് നല്‍കി പരാതികളും നിര്‍ദ്ദേശങ്ങളും നല്‍കാം. അങ്ങനെ പരാതി നല്‍ക്കുന്നവര്‍ക്ക് ഒ.ടി.പി ലഭിക്കും. നിര്‍ദ്ദേശം സമര്‍പ്പിച്ചാല്‍ ഒരു ഇമെയില്‍ കണ്‍ഫര്‍മേഷനും അയക്കും.

പരാതികളിലും നിര്‍ദ്ദേശങ്ങളിലും ആവശ്യത്തിന് പുറമെ ആളുകളെ പേര്, സ്ഥലം, ഫോണ്‍ നമ്പര്‍ തുടങ്ങി ചുരുക്കം വിവരങ്ങള്‍ നല്‍കാം.ഒരു പരാതി അല്ലെങ്കില്‍ നിര്‍ദ്ദേശം കിട്ടിയാല്‍ അത് ബാക്ക് എന്റ് സംവിധാനത്തില്‍ പട്ടിക രൂപത്തില്‍ കിട്ടും. ഒരോ നിര്‍ദ്ദേശത്തിന്റെ മുകളിലും ഉള്ള ഒരോ പുരോഗതിയും പരാതി/നിര്‍ദ്ദേശത്തിനോട് ചേര്‍ത്ത് തന്നെ രേഖപ്പെടുത്താനാവും