നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്ന്

single-img
19 March 2021

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും. ഇന്നലെ വരെ 1029 പേരാണ് വിവിധ മണ്ഡലങ്ങളിലായി പത്രിക സമര്‍പ്പിച്ചത്.

ഇടത് സ്ഥാനാര്‍ത്ഥികള്‍ മിക്കവരും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികളില്‍ പത്രിക നല്‍കാനുള്ളവര്‍ ഇന്ന് സമര്‍പ്പിക്കും.സൂക്ഷ്മപരിശോധന നാളെ രാവിലെ 11 മണി മുതല്‍ ആരംഭിക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ തികളാഴ്ച വൈകിട്ട് മൂന്ന് മണിവരെ സമയമുണ്ട്.