കൊവിഡ് സാഹചര്യത്തില്‍ കേരള- കര്‍ണാടക അതിര്‍ത്തിയില്‍ വീണ്ടും നിയന്ത്രണം കര്‍ശനമാക്കി

single-img
19 March 2021

കേരള- കര്‍ണാടക അതിര്‍ത്തിയില്‍ നിയന്ത്രണം വീണ്ടും കര്‍ശനമാക്കി കര്‍ണാടക. അതിര്‍ത്തി വഴിയുള്ള യാത്രയ്ക്ക് നാളെ മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് നിര്‍ദേശം.തലപ്പാടിയില്‍ വാഹന പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞു പരിശോധിക്കുന്നുണ്ട്.

നാളെ മുതല്‍ ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കുമെന്ന് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്. കര്‍ണാടക പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിലാണ് അതിര്‍ത്തിയില്‍ പരിശോധന നടത്തുന്നത്