ബിജെപി വിരുദ്ധ നേതാക്കളെ മാത്രം വേട്ടയാടുന്നു; ആദായനികുതി റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന് കമല്‍ഹാസന്‍

single-img
19 March 2021

തനിക്കെതിരെ നടക്കുന്ന ആദായനികുതി റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന് കമല്‍ഹാസന്‍. കേന്ദ്ര സർക്കാർ ബിജെപി വിരുദ്ധ നേതാക്കളെ മാത്രം വേട്ടയാടുകയാണ്.ഇപ്പോൾ തമിഴ്‌നാട്ടിലെ മക്കള്‍ നീതി മയ്യം ട്രഷറര്‍ ചന്ദ്രശേഖറിന്‍റെ സ്ഥാപനങ്ങളിലാണ് വ്യാപക റെയ്ഡ് നടക്കുന്നത്.

അദ്ദേഹത്തിന്റെ മധുരയിലെയും തിരുപ്പൂരിലെയും സ്ഥാപനങ്ങളില്‍ നിന്ന് 11.5 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തി എന്നാണ് സ്ഥിരീകരിക്കാത്ത വിവരം.കമല്‍ഹാസന്‍റെ സിനിമാ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫ്രണ്ടേഴ്സിലേക്കും പരിശോധന നീണ്ടു. കമലിന്‍റെ അടുത്ത വിശ്വസ്ഥനായ ചന്ദ്രശേഖറാണ് നിര്‍മ്മാണ കമ്പനിയുടെ ഡയറക്ടര്‍.

ചന്ദ്രശേഖറിന്‍റെ കീഴിലുള്ള തിരുപ്പൂരിലെ അനിതാ എക്സപോര്‍ട്ട്സ് എന്ന് സ്ഥാപനത്തിലും റെയ്ഡ് നടത്തി.അതേസമയം മുഴുവന്‍ പരിശോധനയും പൂര്‍ത്തിയായതിന് ശേഷം പ്രതികരിക്കാമെന്ന് കമല്‍ വ്യക്തമാക്കി.നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ വസതികളിലും സ്ഥാപനങ്ങളിലും വ്യാപക പരിശോധന തുടരുകയാണ്.