കേരളത്തില്‍ സിപിഐഎം-ബിജെപി ഡീല്‍ നടന്നത് ഗഡ്കരിയുടെ മധ്യസ്ഥതയില്‍:എം.എം.ഹസന്‍

single-img
19 March 2021

സംസ്ഥാനത്ത് സിപിഐഎം-ബിജെപി ഡീല്‍ നടന്നത് ഡല്‍ഹിയിലെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ മധ്യസ്ഥതയിലാണ് ഡീല്‍ നടന്നതെന്നും എംഎംഹസന്‍ പറഞ്ഞു.തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംഎം ഹസന്‍.

സിപിഐഎം-ബിജെപി അന്തര്‍ധാര സജീവമാണ്. തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സിപിഐഎം സ്വീകരിച്ച വഴിയാണ് ബിജെപി ബന്ധം. നിതിന്‍ ഗഡ്കരിയുടെ മധ്യസ്ഥതയില്‍ ഡല്‍ഹിയില്‍വച്ച് ഡീല്‍ ഉറപ്പിക്കുകയായിരുന്നു. സിപിഐഎമ്മിന് തുടര്‍ഭരണം, ബിജെപിക്ക് പത്ത് സീറ്റെങ്കിലും ഉറപ്പിക്കുക , ഇതാണ് ലക്ഷ്യംവയ്ക്കുന്നതെന്നും വിമര്‍ശനം ഉന്നയിച്ചു