കേരളത്തിലെ ജനങ്ങള്‍ ഏറ്റവും വെറുക്കുന്ന പാര്‍ട്ടി ബിജെപി; മാതൃഭൂമി- സീ വോട്ടര്‍ സര്‍വ്വേ ഫലം

single-img
19 March 2021

കേരളത്തിലുള്ള ജനങ്ങള്‍ ഏറ്റവും വെറുക്കുന്ന പാര്‍ട്ടി ബിജെപിയാണെന്ന് മാതൃഭൂമി- സീ വോട്ടര്‍ സര്‍വ്വേ ഫലം. ബിജെപിയെ 34.3 ശതമാനം ജനങ്ങൾ സർവേയിൽ വെറുക്കപ്പെട്ട പാര്‍ട്ടിയായി രേഖപ്പെടുത്തി. പിന്നാലെ സിപിഐഎം 11.8%, മുസ്‌ലിം ലീഗ് 9.1%, കോണ്‍ഗ്രസ് 8%, ആരോട് വെറുപ്പില്ല-27% എന്നിങ്ങനെയാണ് സർവേ ഫലം. അതേസമയം ഇത്തവണ, വോട്ടിംഗിനെ സ്വാധീനിക്കുന്ന വിവാദങ്ങളില്‍ മുന്നിലെത്തിയത് സ്വര്‍ണ്ണക്കടത്താണ്. സർവേയിൽ പങ്കെടുത്ത 25.2 ശതമാനം പേര്‍ വോട്ടിംഗിനെ സ്വാധീനിക്കുന്ന വിവാദം സ്വര്‍ണ്ണക്കടത്താണെന്ന് രേഖപ്പെടുത്തി.

ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു വോട്ടറെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വിഷയം എന്ന ചോദ്യത്തിന് തൊഴിലില്ലായ്മയാണെന്ന് കൂടുതൽ ആളുകൾ പറയുന്നു. സര്‍വ്വേയില്‍ 41.8% വോട്ടര്‍മാരാണ് ഇങ്ങനെ രേഖപ്പെടുത്തിയത്. അതേപോലെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും അദ്ദേഹത്തിന്റെ നയങ്ങള്‍ക്കും വ്യക്തിപ്രഭാവത്തിനും കേരളത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം തീരെക്കുറവെന്ന് സര്‍വ്വേ ഫലം പറയുന്നു.

സംസ്ഥാനത്തെ ആകെയുള്ള 140 മണ്ഡലങ്ങളില്‍ നിന്ന് 14913 പേരാണ് ഈ അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്തത്. 18 മുതല്‍ 85 വയസുവരെ പ്രായമുള്ളവരാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.