ട്രെയിന്‍ പിറകോ​ട്ടോടിയത്​ 35 കിലോമീറ്റർ; ഒഴിവായത് വൻ ദുരന്തം; സാങ്കേതിക തകരാറെന്ന് നിഗമനം

single-img
18 March 2021

ഡൽഹിയിൽനിന്ന്​ ഉത്തരാഖണ്ഡിലേക്ക്​ യാത്ര പുറപ്പെട്ട പൂർണഗിരി ജൻശതാബ്​ദി എക്​സ്​പ്രസ്സ് ​ ​ട്രെയിന്‍ പിറകോ​ട്ടോടി. 35 കിലോമീറ്റർ ദൂരമാണ് ട്രെയിന്‍ പിറകോ​ട്ടോടിയത്​.

പിറകോ​ട്ടോടിയ ട്രെയിൻ ഉത്തരാഖണ്ഡിലെ ഖട്ടിമ സ്​റ്റേഷനിലെത്തിയതോടെയാണ്​​ നിർത്താൻ കഴിഞ്ഞത്​. സാങ്കേതികതകരാറാണ് ട്രെയിൻ പുറകോട്ടോടാൻ കാരണമെന്നാണ്​ പ്രാഥമികനിഗമനം. ട്രാക്കിലുണ്ടായിരുന്ന മൃഗവുമായി കൂട്ടിയിടിക്കുന്നത്​ ഒഴിവാക്കാൻ ലോക്കോ ​പൈലറ്റ്​ വേഗത കുറക്കുന്നതിനിടെ നിയന്ത്രണം നഷ്​ടപ്പെടുകയായിരുന്നു. ഇതോടെ ട്രെയിൻ പിറ​േകാട്ട്​ സഞ്ചരിക്കാൻ തുടങ്ങി.

വേഗതയിൽ ട്രെയിൻ പിറകോട്ട്​ സഞ്ചരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ട്രെയിൻ ഖട്ടിമയിൽ നിർത്താൻ കഴിഞ്ഞതോടെ യാത്രക്കാരെ ബസുകളിൽ നിശ്ചിത സ്​ഥലങ്ങളിലേക്കയച്ചു. ഉത്തർപ്രദേശിലെ പിലിബിത്തിൽനിന്ന്​ വിദഗ്​ധ സംഘം ഖട്ടിമയിലെത്തി ട്രെയിൻ പരിശോധനക്ക്​ വിധേയമാക്കും.