ഇന്ത്യയില്‍ ഒരു വര്‍ഷത്തിനകം ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി

single-img
18 March 2021

ഇന്ത്യയില്‍ ഒരു വര്‍ഷത്തിനകം ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ലോക്സഭയിലാണ് വിവരം പുറത്ത് വിട്ടത്. പകരം ജിപിഎസ് സംവിധാനം ഉപയോഗിച്ച് ടോള്‍ പിരിക്കുന്ന സംവിധാനം നിലവില്‍ വരും.

വാഹനത്തിന്റെ ജിപിഎസ് ഇമേജിംഗ് മുഖേനയാകും പണം ശേഖരിക്കുക. ടോള്‍ പ്ലാസകളില്‍ നിലവില്‍ 93 ശതമാനം വാഹനങ്ങളും ഫാസ്ടാഗ് ഉപയോഗിച്ചാണ് പണം നല്‍കുന്നതെന്നും നിതിന്‍ ഗഡ്കരി ലോകസഭയില്‍ വ്യക്തമാക്കി.