ജാതക ദോഷത്തിന് പരിഹാരം കാണാൻ 13വയസുള്ള വിദ്യാ‍ർത്ഥിയെ വിവാഹം കഴിച്ച് അധ്യാപിക

single-img
18 March 2021

തന്റെ ജാതകത്തിലെ ദോഷം മാറാൻ 13 വയസുള്ള സ്വന്തം വിദ്യാ‍ർത്ഥിയെ വിവാഹം കഴിച്ച് അധ്യാപിക. ജലന്ധറിലുള്ള ബസ്തി ബാവ ഖേൽ എന്ന സ്ഥലത്താണ്ജാ തക ദോഷം കാരണം തന്റെ വിവാഹം നടക്കില്ലെന്ന് വീട്ടുകാരുടെ ആശങ്കയുടെ പുറത്തു ഈ കാര്യം നടന്നത്.

അധ്യാപികയായ പെൺകുട്ടിയുടെ ജാതക ദോഷം മാറാൻ പ്രായപൂ‍ർത്തിയാകാത്ത കുട്ടിയെ പ്രതീകാത്മകമായി വിവാഹം കഴിക്കാൻ ജോത്സ്യൻ നി‍ർദ്ദേശിക്കുകയായിരുന്നു. പ്രദേശത്തെ ട്യൂഷൻ അധ്യാപികയായ വധുവിന്റെ വിദ്യാർത്ഥിയാണ് 13 കാരൻ.

ട്യൂഷന് വേണ്ടി ഒരാഴ്ച കുട്ടിയെ തന്റെ വീട്ടിൽ നി‍ർത്തണമെന്നാണ് കുട്ടിയുടെ വീട്ടുകാരോട് അധ്യാപിക പറഞ്ഞത്. ഇത് പ്രകാരം വീട്ടിൽ നിന്ന് തിരിച്ചെത്തിയ കുട്ടി നടന്ന സംഭവങ്ങൾ രക്ഷിതാക്കളോട് പറഞ്ഞതോടെയാണ് വിവാഹം പുറംലോകമറിഞ്ഞത്. ഉടൻതന്നെ കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി.

അധ്യാപികയും ബന്ധുക്കളും കുട്ടിയുടെ മേൽ ബലംപ്രയോ​ഗിച്ച് ചടങ്ങുകൾ നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. വിവാഹശേഷം വളകളെല്ലാം ഉടച്ച് അധ്യാപികയെ വിധവയായി പ്രഖ്യാപിച്ചു. പിന്നാലെ ബന്ധുക്കൾ കൂട്ടപ്രാർത്ഥനയും നടത്തി.എന്നാൽ, കുട്ടിയുടെ രക്ഷിതാക്കളെ അധ്യാപികയുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിച്ചുവെന്നും പോലീസ് പറയുന്നു. എന്നിരുന്നാലും സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.