സീറ്റ് വിവാദങ്ങൾ യുഡിഎഫിന്റെ വിജയത്തെ ബാധിക്കില്ല: ഉമ്മൻ ചാണ്ടി

single-img
18 March 2021

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റിനെച്ചൊല്ലിയുള്ള വിവാദങ്ങൾ ഒന്നുംതന്നെ യു ഡി എഫ് സ്ഥാനാർത്ഥിയുടെ വിജയത്തെ ബാധിക്കില്ലന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ചേർന്ന മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുന്നണിയില്‍ നടത്തിയ സീറ്റ് വിഭജനത്തിൻ്റെ ഭാഗമായി കേരള കോൺഗ്രസിന് ഏറ്റുമാനൂര്‍ സീറ്റ് നൽകുകയായിരുന്നു. ഘടകകക്ഷിക്ക് നല്‍കിയ സീറ്റ് ആയതിനാൽ ലതിക സുഭാഷിന് സീറ്റ് നൽകാനായില്ല.മത്സരിക്കാനായി മറ്റൊരു സീറ്റ് ഇവർ ആവശ്യപ്പെട്ടെങ്കിലും അപ്പോഴേക്കും ഏറെ വൈകിയിരുന്നു. ഈ സാഹചര്യത്തിലാണ് അവർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

പക്ഷെ ഇത്തരം പ്രതിസന്ധിയിൽ യു ഡി എഫ് മുന്നണി പതറില്ല. മുന്നണി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പില്‍ മുന്നോട്ട് പോകും. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ ഉജ്വല വിജയം യു ഡി എഫ് സ്വന്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.