സുധാകരനില്ല; സി രഘുനാഥ് ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി

single-img
18 March 2021

നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂര്‍ ഡിസിസി സെക്രട്ടറി സി രഘുനാഥ് ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. താൻ ധര്‍മ്മടത്ത് മത്സരിക്കില്ലെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് കെ സുധാകരന്‍ നേരത്തെ തന്നെ കെപിസിസിയെ അറിയിച്ചിരുന്നു.

നിലവിൽ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് തന്നെ സി രഘുനാഥ് മറ്റ് നേതാക്കള്‍ക്കൊപ്പമെത്തി പത്രിക സമര്‍പ്പിക്കുകയായിരുന്നു. ഇതോടൊപ്പം തന്നെ വാളയാര്‍ ധര്‍മ്മടത്ത് പെണ്‍കുട്ടികളുടെ അമ്മയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇവര്‍ക്ക് ഇത്തവണ യുഡിഎഫ് പിന്തുണ ഉണ്ടാകുമെന്നായിരുന്നു എങ്കിലും പ്രാദേശിക നേതൃത്വത്തിന്റെ അതൃപ്തി കാരണം കോൺഗ്രസ് മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയായിരുന്നു.

അതേസമയം, സി കെ പത്മനാഭന്‍ ആണ് ധര്‍മ്മടത്ത് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. കെ സുധാകരൻ മത്സരിക്കേണ്ടതില്ലെന്ന് ജില്ലാ നേതൃത്വം പറഞ്ഞിരുന്നു. കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്താണ് താന്‍ ഇങ്ങനെ നിലപാട് സ്വീകരിച്ചതെന്ന് സുധാകരനും പറഞ്ഞു.