ഇടതുപക്ഷം വട്ടിയൂര്‍ക്കാവില്‍ വിജയിച്ചത് ആര്‍എസ്എസ് വോട്ടുകൊണ്ടെന്ന വിമര്‍ശനവുമായി കെ മുരളീധരന്‍

single-img
18 March 2021

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചത് ആര്‍എസ്എസ് വോട്ടുകൊണ്ടെന്ന് കെ മുരളീധരന്‍. മുന്‍ തെരഞ്ഞെടുപ്പുകളില്‍ 3ാം സ്ഥാനത്ത് എത്തിയവര്‍ എങ്ങനെ ഉപതെരഞ്ഞെടുപ്പില്‍ ഒന്നാമതെത്തിയെന്ന് ചോദ്യം. ഈ വിഷയമാണ് കഴിഞ്ഞ ദിവസം ആര്‍ ബാലശങ്കര്‍ തുറന്നുപറഞ്ഞതെന്നും മുരളീധരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ നേമത്ത് നടക്കുന്നത് വര്‍ഗീയതയ്ക്ക് എതിരായ പോരാട്ടമാണ്. അക്രമ രാഷ്ട്രീയത്തിന് എതിരെയാണ് വടകരയില്‍ പോയത്. അക്രമ രാഷ്ട്രീയത്തേക്കാള്‍ വലിയ ആപത്താണ് വര്‍ഗീയത. ബിജെപി അക്കൗണ്ട് മരിവിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.