എല്‍ഡിഎഫും യുഡിഎഫും കള്ളവോട്ടിനായി ശ്രമം നടത്തുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

single-img
18 March 2021

നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടിനായി എല്‍ഡിഎഫും യുഡിഎഫും ശ്രമം നടത്തുന്നു എന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.നേരത്തെ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ രമേശ് ചെന്നിത്തല ശരിവെക്കുകയാണ്. ഇത്തവണ തെരഞ്ഞെടുപ്പിനു മുന്‍പ് കള്ളവോട്ട് തടയാനുള്ള നടപടികള്‍ ബിജെപി സംസ്ഥാനത്തുടനീളം സ്വീകരിക്കുമെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ വ്യാപകമായി കള്ളവോട്ടും ഉണ്ടായിരുന്നു. ഇത്തവണ കുറച്ചുകൂടി വ്യാപകമായി അത് ചെയ്യാന്‍ ഇരു മുന്നണികളും ശ്രമിക്കുന്നുണ്ട്. ഇത് പരിശോധിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കള്ളവോട്ട് തടയാനുള്ള നടപടി ബിജെപി സ്വീകരിക്കും. ഈ തെരഞ്ഞെടുപ്പിനെ ബിജെപി ശക്തമായി നേരിടുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.