എക്‌സ്പീരിയന്‍സ് നേടിയ ശേഷം സിനിമയും ശ്രമിക്കാം; സംവിധാനത്തെ പറ്റി കനിഹ പറയുന്നു

single-img
18 March 2021

കൊവിഡ് ലോക്ക് ഡൗണ്‍ കഴിഞ്ഞുള്ള സമയം താന്‍ ഒരു ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിരുന്നതായി നടി കനിഹ പറയുന്നു. ലോക മദേഴ്‌സ് ഡേയ്ക്ക് വേണ്ടിയായിരുന്നു അത് ചെയ്തത്. കേവലം അഞ്ച് മിനുട്ട് മാത്രമുള്ള ഷോര്‍ട്ട് ഫിലിം മമ്മൂക്കയും മഞ്ജു ചേച്ചിയും വിജയ് സേതുപതിയും അവരുടെ ഇന്‍സ്റ്റഗ്രാമില്‍ റിലീസ് ചെയ്തിരുന്നു.

അതിൽ തന്റെ സുഹൃത്തുക്കള്‍ തന്നെയാണ് അഭിനയിച്ചതെന്നും MA. KANIHA എന്ന് യൂട്യൂബില്‍ ടൈപ്പ് ചെയ്താല്‍ അത് കാണാൻ സാധിക്കുമെന്നും ഒരു അഭിമുഖത്തിൽ കനിഹ പറഞ്ഞു. അടുത്തതായി മലയാള സിനിമ സംവിധാനം ചെയ്യാന്‍ പ്ലാന്‍ ഉണ്ടോ എന്ന ചോദ്യത്തിന് താൻ ഇനിയും രണ്ട് മൂന്ന് ഷോര്‍ട്ട് ഫിലിം കൂടി എടുക്കട്ടെ. അതുകഴിഞ്ഞ് നല്ല എക്‌സ്പീരിയന്‍സ് നേടിയ ശേഷം സിനിമയും ശ്രമിക്കാം എന്നായിരുന്നു കനിഹയുടെ മറുപടി.

ഇതോടൊപ്പം തന്നെ ഗോസിപ്പുകളൊന്നും ഉണ്ടാക്കാത്ത നടിയായതുകൊണ്ട് തന്നെ തനിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും നല്ല കമന്റ്‌സുകളാണ് ലഭിക്കുന്നതെന്നും അവർ പറഞ്ഞു. ‘സമൂഹ മാധ്യമങ്ങളിൽ നിന്നും നിന്നും നല്ല റെസ്‌പോണ്‍സ് കിട്ടാറുണ്ട്. ഞാന്‍ കാര്യമായി ഗോസിപ്പൊന്നും ഉണ്ടാക്കാത്ത ആക്ട്രസ് കൂടിയല്ലേ, അതിനാൽ ആളുകളുടെ കമന്റ്‌സ് നല്ല രീതിയിലാണ് വരുന്നത്. പിന്നെ ട്രോളുകളും ധാരാളമുണ്ട്. അതും ആസ്വദിക്കാറുണ്ട്’, കനിഹ പറയുന്നു.