മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്ത് മത്സരിക്കുന്നത് കെ. സുധാകരനോ ? മത്സരിക്കാന്‍ നിര്‍ദേശിച്ച് ഹൈക്കമാന്‍ഡ്, തീരുമാനം ഉടന്‍

single-img
18 March 2021

കണ്ണൂര്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ കെ.സുധാകരന്‍ സ്ഥാനാര്‍ത്ഥിയായേക്കും. ധര്‍മ്മടത്ത് മത്സരിക്കണമെന്ന് കെ. സുധാകരനോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെന്ന നിലയിലാണ് കെ. സുധാകരന്റെ പേര് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചത്. ഇത് സംബന്ധിച്ച പ്രഖ്യാപനം അല്‍പസമയത്തിനകം ഉടന്‍ ഉണ്ടായേക്കും.

കണ്ണൂര്‍ ധര്‍മ്മടത്ത് കെ. സുധാകരന്‍ മത്സരിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് കെ.പി.സി.സിയും മുന്നോട്ട് വന്നിരുന്നു. ഇതിന് പിന്നാലെ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഒരു മണിക്കൂര്‍ സമയം വേണമെന്നാവശ്യപ്പെട്ട് കെ. സുധാകരന്‍ രംഗത്തെത്തി.