കോണ്‍ഗ്രസ്-ബിജെപി ധാരണ കേരളത്തില്‍ ശക്തമെന്നും ശബരിമല വീണ്ടും വിവാദമാക്കുകയാണെന്നും മുഖ്യമന്ത്രി

single-img
18 March 2021

കേരളത്തില്‍ കോണ്‍ഗ്രസ്-ബിജെപി ധാരണ വളരെ ശക്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ ബിജെപിയുടെ ബി ടീമായി യുഡിഎഫ് മാറി. മുപ്പത്തിയഞ്ച് സീറ്റ് ലഭിച്ചാല്‍ ബിജെപി ഭരിക്കുമെന്ന പ്രചാരണം യുഡിഎഫിനെ ലക്ഷ്യംവച്ചാണെന്നും മുഖ്യമന്ത്രി മലപ്പുറത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിച്ചു.കേരളത്തിലെ വികസനം തകര്‍ന്നാലും കുഴപ്പമില്ല എന്ന സമീപനമാണ് ബിജെപിയും കോണ്‍ഗ്രസും സ്വീകരിക്കുന്നത്.

വിജയിക്കാന്‍ ഒരു വര്‍ഗീയ ശക്തികളുടേയും പിന്തുണ വേണ്ട. നാല് വോട്ടിന് വേണ്ടി അവസരവാദം പാടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ശബരിമല വിഷയം വീണ്ടും ഉയര്‍ന്നുവന്നു. ശബരിമല സംബന്ധിച്ച സുപ്രിംകോടതി വിധി എതിരാണെങ്കില്‍ എല്ലാവരോടും ചര്‍ച്ച ചെയ്യും. ശബരിമലയിലെ കാര്യങ്ങള്‍ നിലവില്‍ ഭംഗിയായി നടക്കുന്നുണ്ട്. സുപ്രിംകോടതി വിധി വന്നശേഷം ബാക്കി കാര്യങ്ങള്‍ നോക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇടത് പക്ഷത്തിന് വിജയിക്കാന്‍ കഴിയും എന്നത് ശക്തമായ ആത്മവിശ്വാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.