ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്ക് മുന്നില്‍ ബിജെപിയുടെത് നാടകം മാത്രം: ശശി തരൂര്‍

single-img
18 March 2021

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിശ്വാസികളെ ബിജെപി കബളിപ്പിക്കുന്നതായി ശശി തരൂര്‍ എംപി. കേന്ദ്രത്തിൽ ഭരണമുണ്ടായിട്ടും അവർ നിയമ നിര്‍മാണം നടത്തിയില്ല. ബിജെപി നടത്തുന്നത് നാടകം മാത്രമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം ശബരിമല വിഷയത്തില്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. സംസ്ഥാനത്തെ വിശ്വാസ സമൂഹത്തെ വീണ്ടും മുഖ്യമന്ത്രി വഞ്ചിക്കുകയാണെന്നും അവരുടെ മുറിവില്‍ മുളക് തേക്കുകയാണ് മുഖ്യമന്ത്രി ചെയ്തിട്ടുള്ളത് എന്നും ചെന്നിത്തല ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാപ്പു ചോദിക്കുന്നു, മുഖ്യമന്ത്രി മൗനം പാലിക്കുന്നു. യെച്ചൂരി പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. പിണറായിക്ക് കഴിഞ്ഞ നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ ധൈര്യമുണ്ടോ എന്ന് വെല്ലുവിളിക്കുകയാണെന്നും ചെന്നിത്തല പറയുകയുണ്ടായി.