ഇത്തവണ വരുന്നത് തൂക്ക് മന്ത്രിസഭ; ബിജെപി നിർണ്ണായക ശക്തിയാകും: പിസി ജോർജ്

single-img
18 March 2021

കേരളത്തിൽ ഇത്തവണ തൂക്ക് സഭ വരുമെന്ന് പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജ്. മാത്രമല്ല, ബിജെപി അ‌ഞ്ച് സീറ്റ് വരെ നേടി നിർണ്ണായക ശക്തിയാകുമെന്നും ജോർജ്ജ് പറയുന്നു.ഇടവയ്ക്ക് പുറമെ ട്വൻ്റി ട്വൻ്റി പിടിക്കുന്ന സീറ്റുകളും നിർണായകമാകുമെന്നാണ് പിസിയുടെ അഭിപ്രായം. സർക്കാർ രൂപീകരിക്കാൻ ബിജെപിയുടെ ട്വൻ്റി ട്വൻ്റിയുടെയും പിന്തുണ വേണ്ടി വരുമെന്നാണ് പി സി ജോർജ്ജ് പറയുന്നത്.

ഈ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ നിന്ന് ഇത്തവണയും ജയിക്കുമെന്ന് ഉറപ്പിച്ച് പറയുന്ന പിസി പൂ‌ഞ്ഞാറിന്റെ ശക്തി സർക്കാർ രൂപികരിക്കുമ്പോൾ ബോധ്യപ്പെടുത്തുമെന്നുംകൂട്ടിച്ചേർത്തു. താൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ഇനി ഒന്നും പറയില്ലെന്നും അപ്പോഴത്തെ അരിശത്തിന് പറഞ്ഞ് പോയതാണന്നും ഇനി ഉമ്മൻചാണ്ടിയെ അപമാനിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ജോർജ്ജ് വ്യക്തമാക്കി.

തന്റെ യുഡിഎഫ് മുന്നണി പ്രവേശം തടഞ്ഞതിൽ രമേശ് ചെന്നിത്തലയ്ക്കും പങ്കുണ്ടെന്ന് പി സി പറയുന്നു. രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ചേർന്നാണ് വെട്ടിയതെന്നാണ് ആരോപണം. പി ജെ ജോസഫ് പി സി തോമസ് വിഭാഗങ്ങളുടെ ലയനത്തെ ജോസഫിന്റെ ഗതികേടായാണ് പി സി ജോർജ്ജ് വിലയിരുത്തുന്നത്.