ബിജെപിക്ക് 42 സീറ്റ് ലഭിച്ചാല്‍ സർക്കാരുണ്ടാക്കാന്‍ സിപിഎം എംഎല്‍മാരും പിന്തുണയ്ക്കും: എം ടി രമേശ്

single-img
18 March 2021

കേരളത്തിൽ കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമല്ല സിപിഎം നേതാക്കളും ബിജെപിയിലേക്ക് വരുമെന്ന് ബിജെപി നേതാവ് എം ടി രമേശ്. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 42 സീറ്റുകൾ വരെ ലഭിച്ചാല്‍ സർക്കാറുണ്ടാക്കാന്‍ സിപിഎം എംഎല്‍മാരും പിന്തുണക്കുമെന്നും ഇതിനകം പല സിപിഎം നേതാക്കളും ബിജെപി സ്ഥാനാർഥികളായല്ലോയെന്നും എം ടി രമേശ് ചോദിക്കുന്നു. ശബരിമല വിഷയത്തിൽ കേരളത്തിലെ വിശ്വാസികളെ വിഡ്ഢികളാക്കാനാണോ സിപിഎം ശ്രമിക്കുന്നതെന്നും സിപിഎമ്മിന്റേത് വഞ്ചനപരമായ നിലപാട് ആണ് എന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ മുസ്ലിം ലീഗിന് വേണ്ടി യെച്ചൂരി ക്യാമ്പയിൻ നടത്താൻ പോകുന്നു. ലീഗ് ഒരു വർഗീയ പാർട്ടിയാണോ എന്ന ചോദ്യത്തിന് യെച്ചൂരി ഉത്തരം പറയുന്നില്ലെന്നും രമേശ് ആരോപിച്ചു. മുഖ്യമന്ത്രി പിണറായി കോഴിക്കോട് ജില്ലയിൽ നടത്താനിരുന്ന പ്രചാരണത്തിന് കൊടുവള്ളി തെരഞ്ഞെടുത്തത് സ്വർണക്കടത്ത് സംഘത്തിന്റെ ഇടനിലക്കാരൻ സ്ഥാനാർത്ഥി ആയതു കൊണ്ടാണോ എന്നും രമേശ്‌ ചോദിക്കുന്നു.

കേരളത്തില്‍ കോ ലീ ബീ സഖ്യം ഉണ്ടായിരുന്നുവെന്നത് യാഥാർഥ്യം ആയിരുന്നുവെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും 1991 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ് കോലിബി സഖ്യമെന്ന ചര്‍ച്ചയ്ക്ക് തുടക്കമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.