ബ്രാഡ് പിറ്റിനെതിരെ ഗാര്‍ഹിക പീഡാനാരോപണവുമായി ആഞ്ജലീന ജോളി

single-img
18 March 2021

പ്രശസ്ത ഹോളിവുഡ് നടനും മുന്‍ ഭര്‍ത്താവുമായ ബ്രാഡ് പിറ്റിനെതിരെ ഗാര്‍ഹിക പീഡാനാരോപണവുമായി നടി ആഞ്ജലീന ജോളി. പിറ്റിന്റെ അക്രമസ്വഭാവത്തെപ്പറ്റി ഇവരുടെ മക്കളും കോടതിയില്‍ മൊഴി നല്‍കുമെന്നും തെളിവുകള്‍ കോടതിയില്‍ ആഞ്ജലീന സമര്‍പ്പിച്ചതായും യു എസ് വീക്കിലി റിപ്പോര്‍ട്ട് ചെയ്യുന്നു.

മക്കളെ ബ്രാഡ് പിറ്റ് അകാരണമായി മര്‍ദ്ദിച്ചിരുന്നുവെന്നാരോപിച്ച് ആഞ്ജലീന നേരത്തെ തന്നെ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ ബ്രാഡ് പിറ്റ് നിരപരാധിയാണെന്ന കോടതി വിധിയെ തുടര്‍ന്ന് കുഞ്ഞുങ്ങളുടെ സംരക്ഷണം തനിക്ക് വിട്ടുതരണമെന്നാവശ്യപ്പെട്ട് ആഞ്ജലീന കോടതിയെ സമീപിച്ചിരുന്നു.തുടര്‍ന്ന് വാദം അംഗീകരിച്ച കോടതി കുഞ്ഞുങ്ങളെ ആഞ്ജലീനയുടെ സംരക്ഷണയില്‍ വിടാന്‍ ഉത്തരവിടുകയും ചെയ്യുകയുണ്ടായി.

ഒന്‍പത് വര്‍ഷക്കാലം നീണ്ട പ്രണയത്തിനൊടുവില്‍ 2014ലായിരുന്നു ഇരുവരും വിവാഹിതരായത്. പക്ഷെ 2016ല്‍ ഇവര്‍ വേര്‍പിരിയുകയും ചെയ്തു.