രാമായൺ സീരിയലിൽ ശ്രീരാമനായി അഭിനയിച്ച നടൻ അരുൺ ഗോവിൽ ബിജെപിയിൽ ചേർന്നു

single-img
18 March 2021

ഇന്ത്യയിൽ ടെലിവിഷൻ സംസ്‌കാര ചരിത്രം തന്നെ മാറ്റിയ രാമായൺ സീരിയലിൽ ശ്രീരാമനായി അഭിനയിച്ച അരുൺ ഗോവിൽ ബിജെപിയിൽ ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ അരുൺ മത്സരിക്കില്ലെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ അദ്ദേഹം ബിജെപിക്കായി പ്രചാരണത്തിന് ഇറങ്ങും.

1987 ൽ പുറത്തിറങ്ങിയ രാമായൺ കൂടാതെ ഇപ്പോൾ 63 വയസുള്ള അരുൺ ഗോവിൽ നിരവധി ഹിന്ദി, ബോജ്പുരി, ഒറിയ, തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1980കളിൽ അരുൺ ഗോവിൽ രാഷ്ട്രീയത്തിൽ കോൺഗ്രസിനെയായിരുന്നു പിന്തുണച്ചിരുന്നത്.