പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍ച്ച് 26,27 തീയതികളില്‍ ബംഗ്ലാദേശ് സന്ദര്‍ശിക്കും

single-img
17 March 2021
narendra modi twitter

പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍ച്ച് 26, 27 തിയതികളില്‍ ബംഗ്ലാദേശ് സന്ദര്‍ശിക്കും. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വാര്‍ത്ത പുറത്ത് വിട്ടത് കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ്.മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയും, ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് നരേന്ദ്ര മോദിയുടെ സന്ദര്‍ശനം.

ബംഗ്ലാദേശില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ ദിന പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. സന്ദര്‍ശന വേളയില്‍ ഇരു നേതാക്കളും ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.