രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്കയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

single-img
17 March 2021
narendra modi fuel price

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിന്റെ രണ്ടാം തരംഗം തടയാന്‍ എല്ലാവരും ഒരുമിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി . ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.മുഖ്യമന്ത്രിമാരുമായി ചേര്‍ന്ന യോഗത്തിലായിരുന്നു പ്രതികരണം.

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ തുടര്‍ച്ചയായ വര്‍ദ്ധന ഉണ്ടായതിന് പിന്നാലെയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായുള്ള യോഗം വിളിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കൂടി ആരംഭിച്ച യോഗത്തില്‍ രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളില്‍നിന്നുള്ള മുഖ്യമന്ത്രിമാര്‍ പങ്കെടുത്തു. രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നതില്‍ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയിലാണെന്നും രാജ്യത്ത് രണ്ടാംഘട്ട രോഗവ്യാപനം തടയാന്‍ എത്രയും വേഗം വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡിനെതിരെ ഉള്ള പോരാട്ടത്തില്‍ വാക്‌സിന്‍ ഫലപ്രദമെന്നും പ്രധാനമന്ത്രി പറഞ്ഞു.