ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും ; സ്ത്രീസുരക്ഷ,തൊഴില്‍ എന്നിവയ്ക്ക് മുന്‍തൂക്കം

single-img
17 March 2021

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും .രണ്ടു തവണ മാറ്റിവെച്ച ശേഷമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കുന്നത്.

കാളിഘട്ടിലെ വസതിയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രകടന പത്രിക പുറത്തിറക്കും. സ്ത്രീ സുരക്ഷ, തൊഴില്‍, കാര്‍ഷികം, ഭക്ഷ്യ സുരക്ഷ തുടങ്ങിയ മേഖലകള്‍ക്ക് മുന്‍തൂക്കം നല്‍കിയാകും പ്രകടനപത്രിക എന്ന് പാര്‍ട്ടി നേതൃത്വം . അതേസമയം സീറ്റ് തര്‍ക്കം സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം വിളിച്ച യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും.

ബിജെപിയുടെ രാഷ്ട്രീയ ഇടപെടല്‍ അവസാനിപ്പിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ പ്രതിഷേധിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ചേര്‍ന്നു നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മമതാ ബാനര്‍ജിക്ക് മറുപടി നല്‍കി. നന്ദിഗ്രാമില്‍ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ സ്വീകരിച്ച നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മമത ബാനര്‍ജിയെ രേഖാമൂലം അറിയിച്ചു.