ബിജെപി നേതാവ് ബാലശങ്കറിന്റേത് ഗുരുതര ആരോപണമെന്ന് കെ. മുരളീധരന്‍

single-img
17 March 2021

ബിജെപി നേതാവ് ആര്‍. ബാലശങ്കറിന്റേത് ഗുരുതര ആരോപണമെന്ന് എം.പി കെ.മുരളീധരന്‍. ആര്‍എസ്എസിന്റെ ചട്ടക്കൂടില്‍ വളര്‍ന്നുവന്ന ആളാണ് അദ്ദേഹം.സാധാരണ രാഷ്ട്രീയക്കാരെ പോലെ പറയുന്ന ആളല്ല ബാലശങ്കറെന്നും മുരളീധരന്‍ പറഞ്ഞു.വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലായിരിക്കും ബാലശങ്കറിന്റെ ആരോപണം. സിപിഐഎം-ബിജെപി നേതൃത്വങ്ങള്‍ തമ്മില്‍ ധാരണയുണ്ടെന്ന ആരോപണം ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ടെന്നും കെ. മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ബിജെപി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍ ബാലശങ്കര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ചെങ്ങന്നൂരില്‍ നിന്ന് തന്നെ മനപൂര്‍വമാണ് ഒഴിവാക്കിയതെന്നും സീറ്റ് നിഷേധിച്ചത് ബിജെപി- സിപിഐഎം ധാരണയെ തുടര്‍ന്നാണെന്നുമായിരുന്നു ബാലശങ്കറിന്റെ ആരോപണം. ഈ വിഷയത്തിലാണ് നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരന്‍ പ്രതികരിച്ചത്