ചെറുവത്തൂരില്‍ അച്ഛനേയും മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തി

single-img
17 March 2021

കാസര്‍ഗോഡ് ചെറുവത്തൂരില്‍ അച്ഛനേയും മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തി.ചെറുവത്തൂര്‍ സ്വദേശിയായ രൂപേഷും പത്തും ആറും വയസുള്ള മക്കളുമാണ് മരിച്ചത്. മക്കള്‍ക്ക് വിഷം കൊടുത്ത ശേഷം രൂപേഷ് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. രൂപേഷ് , ശിവനന്ദ്,വൈദേഹി, എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു