ഹിമാചല്‍പ്രദേശിലെ ബിജെപി എം.പി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

single-img
17 March 2021

ഹിമാചല്‍പ്രദേശില്‍ ബിജെപി എം.പിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നുള്ള എം.പി റാം സ്വരൂപ് ശര്‍മയെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്റ്റാഫുകളില്‍ ഒരളാണ് മൃതദേഹം ആദ്യം കാണുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം.

ശര്‍മയുടെ മരണത്തെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന പാര്‍ലമെന്ററി പാര്‍ട്ടി മീറ്റിംഗ് ബിജെപി മാറ്റിവച്ചു.