തൃണമൂൽ വിട്ടെത്തിയവർക്ക്‌ കൂടുതൽ പരിഗണന; ബംഗാൾ ബിജെപിയിൽ പ്രതിഷേധം കടുക്കുന്നു

single-img
16 March 2021

സ്ഥാനാര്‍ത്ഥിപ്പട്ടികയെ ചൊല്ലി ബംഗാള്‍ ബിജെപിയില്‍ പ്രതിഷേധം കടുക്കുന്നു. തൃണമൂല്‍ വിട്ടെത്തിയ നേതാക്കള്‍ക്ക് സീറ്റ് നല്‍കിയെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ കൊല്‍ക്കത്തയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. ബിജെപി നേതാക്കളായ മുകുള്‍ റോയി, അര്‍ജുന്‍ സിങ്,ശിവപ്രകാശ് എന്നിവര്‍ക്കെതിരെയും പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധം നടത്തി.

തൃണമൂല്‍ വിട്ടെത്തിയ നേതാക്കള്‍ക്ക് ബിജെപി സീറ്റ് നല്‍കിയതാണ് പ്രതിഷേധത്തിന് കാരണമെന്ന് പ്രവര്‍ത്തകര്‍ പ്രതികരിച്ചു. അതേ സമയം നാമ നിര്‍ദേശപത്രികയില്‍ കേസുകള്‍ മറച്ചുവെച്ചു എന്ന ആരോപണത്തില്‍ മമത ബാനര്‍ജിക്കെതിരെ ബിജെപി പരാതി നല്‍കിയിട്ടുണ്ട്. മമതയുടെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി നന്ദിഗ്രാം റിട്ടേണിങ് ഓഫീസർ ക്കാണ് പരാതി നൽകിയത്.