കാരണം വ്യക്തമാക്കാതെ പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് രാജിവെച്ചു

single-img
16 March 2021

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യ ഉപദേഷ്ടാവ് പി കെ സിന്‍ഹ കാരണം വ്യക്തമാക്കാതെ രാജിവെച്ചു. 1977 ഐ എ എസ് ബാച്ചിലെ ഉദ്യോഗസ്ഥനായ പി കെ സിന്‍ഹയെ 2019ലായിരുന്നു പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത്.

ആദ്യത്തെ മോദി സര്‍ക്കാരില്‍ ക്യാബിനറ്റ് സെക്രട്ടറിയായിരുന്നു സിന്‍ഹ. 2019 ല്‍ സർവീസിൽ നിന്നും വിരമിച്ച സിന്‍ഹയെ പ്രത്യേക പോസ്റ്റ് നല്‍കിയാണ് നിയമിച്ചത് പ്രധാനമന്ത്രിയുടെ കാലാവധി തീരുന്നതുവരെയായിരുന്നു ചുമതല നല്‍കിയത്.