പി.സി. ചാക്കോ എന്‍സിപിയില്‍ ചേരും; ശരദ് പവാറുമായി നിര്‍ണായക കൂടിക്കാഴ്ച ഇന്ന്

single-img
16 March 2021

കോണ്‍ഗ്രസ് വിട്ട പി.സി. ചാക്കോ എന്‍സിപിയില്‍ ചേരും. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി ഇന്ന് നിര്‍ണായക കൂടിക്കാഴ്ച നടത്തും. ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരുമായും പി.സി. ചാക്കോ ചര്‍ച്ച നടത്തും. എന്‍സിപിയുമായി പി.സി. ചാക്കോ നേരത്തെ തന്നെ ചര്‍ച്ചകള്‍ നടത്തിയിരുന്നതായാണ് വിവരങ്ങള്‍. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.

പി.സി. ചക്കോയെ എന്‍സിപിയില്‍ എത്തിക്കാന്‍ വേണ്ട ചര്‍ച്ചകള്‍ നടത്താന്‍ ശരദ് പവാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ പറഞ്ഞിരുന്നു. ചാക്കോയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന് പോകാന്‍ പറ്റിയ പാര്‍ട്ടി വേറെ ഇല്ല. പി.സി. ചാക്കോയുടെ രാജി കോണ്‍ഗ്രസിന്റെ തകര്‍ച്ച വേഗത്തിലാക്കുമെന്നും ടി പി പീതാംബരന്‍ നേരത്തെ പ്രതികരിച്ചിരുന്നു.

ലോക്‌സഭയിലും നിയമസഭയിലും ഒട്ടേറെ തവണ കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ച കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവായിരുന്ന പി.സി ചാക്കോ. അദ്ദേഹത്തിന്റെ കൂറുമാറ്റം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.