കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടേകാല്‍ കിലോ സ്വര്‍ണം പിടികൂടി

single-img
16 March 2021

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി. നാല് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.രണ്ടേകാല്‍ കിലോ രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത് . 19 ലക്ഷത്തിന്റെ സൗദി റിയാലും പിടിച്ചെടുത്തു.

ഷാര്‍ജയില്‍ നിന്നെത്തിയ ആളുടെ ശരീരത്തിന്റെ രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയില്‍ 736 ഗ്രാം സ്വര്‍ണം പിടികൂടി.ഷാര്‍ജയില്‍ നിന്നെത്തിയ മറ്റൊരാളില്‍ നിന്നും സ്വര്‍ണം പിടികൂടി. ക്യാപ്സ്യൂള്‍ രൂപത്തിലെത്തിച്ച സ്വര്‍ണവും പിടികൂടിയിട്ടുണ്ട്. അതോടൊപ്പം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സൗദി റിയാലും പിടികൂടിയിട്ടുണ്ട്.