രാജ്യത്ത് 24,492 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

single-img
16 March 2021

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,492 പോസിറ്റീവ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇത് വരെ ഒരു കോടി പത്ത് ലക്ഷത്തിലധികം പേര്‍ കൊവിഡ് മുക്തി നേടിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്നലെ 26,291 പോസിറ്റീവ് കേസുകളും 118 മരണവുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയതത്.
അതേസമയം രാജ്യത്ത് രണ്ടാംഘട്ട വാക്‌സിനേഷന്‍ ഊര്‍ജിതമായി തുടരുകയാണ്.

അതേസമയം കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ക്ക് വീഡിയോ കോൺഫറൻസ് മുഖേനയാണ് കൂടിക്കാഴ്ച. കൊവിഡ് രൂക്ഷമായി തുടരുന്ന സംസ്ഥാനങ്ങളുടെ സാഹചര്യം യോഗത്തിൽ പ്രത്യേകം വിലയിരുത്തും