മഹാരാഷ്ടയില്‍ കൊവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണം കര്‍ശനമാക്കി സര്‍ക്കാര്‍

single-img
16 March 2021

മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് പതിനയ്യായിരത്തി അമ്പത്തിയൊന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇത് വരെ സംസ്ഥാനത്ത് 23,29,464 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് .

രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പൊതുപരിപാടികളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനും, നിര്‍ബന്ധമായും മാസ്‌ക് ധരിക്കാനും സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചു. പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത് 50 പേര്‍ക്ക് മാത്രമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി. പുനെ , നാഗ്പൂര്‍, മുംബൈ എന്നിവിടങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്