കേരളത്തിലെ കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേരണം: ബിപ്ലബ് കുമാര്‍ ദേബ്

single-img
16 March 2021

കേരളത്തിലുള്ള കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേരണമെന്ന അഭിപ്രായവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ത്രിപുരയില്‍ സിപിഎം നേതാക്കളും ബിജെപിയില്‍ എത്തിതോടെയാണ് ഭരണം നേടിയതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു അദ്ദേഹം.‘ആരെയും ശത്രുവായി കാണുന്നില്ല. കോണ്‍ഗ്രസിനു സ്വന്തം പാര്‍ട്ടി രക്ഷിക്കാന്‍ സമയമില്ല, പിന്നെങ്ങനെ കേരളത്തെ രക്ഷിക്കും? കോണ്‍ഗ്രസിനു കുടുംബത്തെ രക്ഷിക്കുന്നതിലും സിപിഎമ്മിനു കേഡറിനെ സംരക്ഷിക്കുന്നതിലുമാണു ശ്രദ്ധ. കമ്യൂണിസം ലോകത്തുതന്നെ ഇല്ലാതാകുന്നതായും ബിപ്ലബ് പറഞ്ഞു.