യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സ്രഷ്ടിക്കും; യുവജന സംഗമം ഉദ്ഘാടനം ചെയ്യ്ത് ജോസ് കെ മാണി

single-img
15 March 2021

യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഇടതുപക്ഷമുന്നണി സ്ഥാനാർത്ഥി ജോസ് കെ മാണി.എൽ.ഡി.എഫ്. ഭരണങ്ങാനം മണ്ഡലം യുവജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉപരിപഠനാവസരങ്ങളും തൊഴിൽ സാധ്യതകളും ഉറപ്പു വരുത്തുന്നതിനായി യുവജനങ്ങൾക്കായി കരിയർ ഗൈഡൻസ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ആരംഭിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശത്തു പോകുന്നവർക്ക് വായ്പാ ലഭ്യത ഉറപ്പു വരുത്തുമെന്നും പ്രാദേശിക വിഭവങ്ങൾ അടിസ്ഥാനമാക്കിയുള്ള വ്യവസായസംരഭങ്ങളിലൂടെ യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു അദ്ദേഹം പറഞ്ഞു.

ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി സനൂപ് മുതുകുളം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ, യുവജന സംഘടനാ നേതാക്കന്മാരായ അനിൽ മാറാമറ്റം, സുനിൽ പയ്യപ്പ ള്ളിൽ, തോമസുകുട്ടി വരിക്കയിൽ , ഗിരീഷ് ബാബു, ജിനോ ടോമി, ബിനു സെബാസ്റ്യൻ, സക്കറിയാസ് ഐപ്പൻ പറമ്പികുന്നേൽ, ദീപു വി.സ്., ആ കാശ് തെങ്ങുംപള്ളി, എൽ.ഡി.എഫ്. നേതാക്കന്മാരായ ലോപ്പസ് മാത്യം, ഫിലിപ്പ് കുഴി കുളം, സിറിയക് ചന്ദ്രൻ കുന്നേൽ, റ്റി.ആർ. ശിവദാസ്, ടോമി ഉപ്പിടുപാറ, പി.ബി. വിജയൻ, ബേബി ഊരകത്ത്, ബെന്നി മൈലാടൂർ, സണ്ണി കലവനാൽ, റ്റി.കെ. ഫ്രാൻസീസ്, ജോസ് കല്ലക്കാവുങ്കന്റ ആനന്ദ് ചെറുവള്ളി തുടങ്ങിയവർ പ്രസംഗിച്ചു.